തൊടുപുഴ : ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ആഫീസിന്റെ പരിധിയിലുള്ള വണ്ണപ്പുറം, കോടിക്കുളം, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുടയത്തൂർ പഞ്ചായത്തുകളിൽ താമസിക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കാൻ രണ്ട് ലക്ഷം രൂപ ധനസഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. എട്ട് മുതൽ 12 ക്ലാസ് വരെ സർക്കാർ, എയ്ഡഡ് ടെക്‌നിക്കൽ/ സ്‌പെഷ്യൽ സ്‌കൂൾ, കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. അർഹരായ ഗുണഭോക്താക്കൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, മറ്റ് ഏജൻസികളിൽ നിന്ന് ഇതേ ആവശ്യത്തിന് മുമ്പ് ധനസഹായം ലഭിച്ചിട്ടില്ലന്ന സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം, നിലവിലെ വീട് 800 സ്‌ക്വയർ ഫീറ്റിന് ഉള്ളിലാണെന്ന അസി. എൻജിനിയറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ 16ന് വൈകിട്ട് അഞ്ചിന് മുമ്പായി ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെട്ട പഞ്ചായത്തിലെ എസ്.സി പ്രമോട്ടറുമായോ ബന്ധപ്പെടണം.