തൊടുപുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിലേക്ക് ഒരു വർഷത്തെ പരിശീലനത്തിനായി കോമേഴ്‌സ്യൽ അപ്രന്റീസുമാരെ നിയോഗിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ)
പ്രായപരിധി 19-26 . 9000രൂപ സ്റ്റൈപ്പന്റ് ലഭിക്കും.താൽപര്യമുളള ബിരുദധാരികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻപരിചയ രേഖകൾ , ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം തൊടുപുഴ, ആനക്കൂട് ജങ്ഷനിലുള്ള കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ആഗസ്റ്റ് 16 ന് രാവിലെ 10 മണിയ്ക്ക് ഹാജരാകേണ്ടതാണ്. ബോർഡിൽ കോമേഴ്‌സ്യൽ അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.