തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ കരിങ്കുന്നം അടുതാറ്റ് റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും റവന്യു മന്ത്രി കെ.രാജൻ 10 ലക്ഷം രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. 2018ലെയും 2019ലെയും കാലവർഷത്തിൽ സഞ്ചാര യോഗ്യമല്ലാതായ ഈ റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാംപുറത്ത്, വൈസ് പ്രസിഡന്റ് ബീനാ പയസ് എന്നിവർ ഡീൻ കുര്യാക്കോസ് എംപി മുഖാന്തരം റവന്യു മന്ത്രി കെ.രാജന് നൽകി നിവേദനത്തെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്.