കട്ടപ്പന: ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു.കട്ടപ്പന നഗരസഭ പരിധിയിലെ തൊവരയാറിൽ ഇന്നലെ രാത്രിയാണ് സംഭവം.കണ്ടത്തിങ്കൽ കുഞ്ഞുകുഞ്ഞിന്റെ വീടാണ് തകർന്നത്.ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിൽ കഴിയുന്നത്.അപകടം ഉണ്ടായ സമയം ഇവർ ഇവിടില്ലാതെ ഇരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൂർണമായും നശിച്ചു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി, വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, വില്ലേജ് ഓഫീസർ ജെയ്‌സൺ ജോർജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
കുഞ്ഞുകുഞ്ഞും ഭാര്യയും ബന്ധുവീട്ടിലേക്ക് മാറി.