കട്ടപ്പന: ശക്തമായ മഴയെ തുടർന്ന് കുടുംബങ്ങളെ തത്കാലിക ക്യാമ്പിലേക്ക് ജാഗ്രതയുടെ ഭാഗമായി മാറ്റി.കട്ടപ്പന നഗരസഭയിലെ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള തവളപ്പാറ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിയുന്ന 6 കുടുംബങ്ങളെയാണ് നഗരസഭ ടൗൺ ഹാളിൽ ഒരുക്കിയ താത്കാലിക ക്യാമ്പിലേക്ക് മാറ്റിയത്.5 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.തിങ്കളാഴ്ച വൈകിട്ട് മുതൽ കട്ടപ്പന മേഖലയിൽ വ്യാപകമായ മഴയാണ് ലഭിച്ചത്.ഇതേ തുടർന്നാണ് കരുതൽ നടപടി.ഒരു കുട്ടി അടക്കം 13 പേരാണ് ക്യാമ്പിൽ നിലവിൽ ഉള്ളത്.6 കുട്ടികൾ അടക്കം 23പേരെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.റെഡ് അലേർട്ട് പിൻവലിക്കുന്നത് വരെ ഇവർ ക്യാമ്പിൽ തുടരുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കേണ്ടതുണ്ടെങ്കിൽ ഇതിനുള്ള സൗകര്യവും ടൗൺഹാളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.റവന്യു,നഗരസഭ,ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവർത്തനം.അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുവാൻ നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഫോൺ : 8547667931,9188955174