വെള്ളത്തൂവൽ:എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വെള്ളത്തൂവലിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. വള്ളത്തോൾ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന റാലി വെള്ളത്തൂവൽ സർക്കിൾ ഇൻസ്‌പെക്ടർ എസ്. കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും സ്വാതന്ത്ര്യദിന സമ്മേളനം സിനിമ ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം നൽകും. ആകർഷകമായി
റാലിയിൽ റാലിയിൽ അണിനിരക്കുന്ന കുടുംബശ്രീ യൂണിറ്റുകളുടെ മത്സരം. വ്യാപാര സ്ഥാപനങ്ങൾ, വിവിധ വാഹനങ്ങൾ എന്നിവയുടെ അലങ്കാര മത്സരം, നിശ്ചലദൃശ്യങ്ങൾ, പ്രച്ഛന്നവേഷ മത്സരം, വിദ്യാർത്ഥികൾക്കായുള്ള വിവിധമത്സരങ്ങൾഎന്നിവസംഘടിപ്പിക്കും പരിപാടിയുടെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ന്റ് ഞ്ജുബിജു ചെയർമാനായും,സെക്രട്ടറി എ ശ്രീധരൻ കൺവീനറായുംകെ ആർ ജയൻ, എ എൻ സജികുമാർ,കെ ബി ജോൺസൺ, സ്മിത സാബു, പ്രീത ടീച്ചർ, കെ ടി മോഹനൻ, സന്തോഷ്പാനിപ്ര,ബെന്നിയോഹന്നാൻ,അഭിജിത്ത്,എൻ .എൽ സുനിൽകുമാർ, മിസറി പരീക്കുട്ടി എന്നിവർ ഭാരവാഹികളായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച്
പ്രവർത്തനം തുടങ്ങി