മുട്ടം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് -22 ന്റെ സംഘടക സമിതി യോഗം ചേർന്നു.ഓണം ഫെസ്റ്റ് വിളംബര സാംസ്ക്കാരിക ഘോഷയാത്ര,വിധ കലാ,കായിക മത്സരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബർ 3 മുതൽ 6 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ,സർക്കാർ വകുപ്പുകൾ,റസിഡന്റ്സ് അസോസിയേഷൻസ്,വിവിധ കലാ- കായിക-സാംസ്ക്കാരിക സംഘടനകൾ,ബാങ്കുകൾ,മർച്ചന്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ഫെസ്റ്റ് -22 സംഘടിപ്പിക്കുന്നത്.ഫെസ്റ്റിന്റെ വിജയത്തിന് വിവിധ തലങ്ങളിലുള്ള സബ് കമ്മറ്റികൾ രൂപീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ ഷേർളി അഗസ്റ്റിൻ,പഞ്ചായത്ത്‌ മെമ്പർമാരായ സൗമ്യ സാജിബിൻ,ജോസ് കടത്തലക്കുന്നേൽ,മേഴ്‌സി ദേവസ്യ,റെൻസി സുനീഷ്,റെജി ഗോപി,സി ഡി എസ് ചെയർപേഴ്സൻ എലിയയാമ്മ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ വിവിധ സാമൂഹ്യ- സാംസ്ക്കാരിക- രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.