തൊടുപുഴ: സംസ്ഥാനത്തെ സർവ്വീസ്‌സഹകരണ ബാങ്കുകൾ തകർക്കാൻ ബോധപൂർവ്വമായഗൂഢാലോചന നടക്കുന്നതായി യു ഡി. എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്അശോകനും കൺവീനർ പ്രൊഫ. എം.ജെ.ജേക്കബ്ബും പറഞ്ഞു.

സി പി എം ഭരിക്കുന്ന ബാങ്കുകളെസംബന്ധിച്ച് ഉയർന്നആരോപണങ്ങളുടെ പശ്ചാത്തലത്തിൽസംസ്ഥാനത്തെ എല്ലാസഹകരണ ബാങ്കുകളും പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ നിക്ഷേപകരെആശങ്കയിലാകും. ർ കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിച്ചാൽ ബാങ്കുകൾഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ മഹാഭൂരിപക്ഷം സർവ്വീസ്‌സഹകരണ ബാങ്കുകളും മാതൃകപരമായി പ്രവർത്തിക്കുന്നവയാണ്. യഥാസമയം വായ്പ്പകൾ തിരിച്ചടക്കാതിരുന്നാൽ നിക്ഷേപകർക്ക് നിക്ഷേപങ്ങൾ തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതിസംജാതമാകും. ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന സർവ്വീസ്‌സഹകരണ ബാങ്കുകളെ പോലുംരാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദോഷകരമായി ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനവും കൊവിഡുംവരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിമൂലം വായ്പാ തിരിച്ചടവുകൾ താളംതെറ്റിയതാണ്‌സഹകരണ ബാങ്കുകൾക്ക്‌വിനയായത്.

സർവ്വീസ്‌സഹകരണ ബാങ്കുകൾതകർന്നാൽ ജനങ്ങൾ സ്വകാര്യ പണം ഇടപാടുകാരെ ആശ്രയിക്കാൻ നിർബന്ധിതരാകും. ദേശസാൽകൃത ബാങ്കുകളുടേയുംഷെഡ്യുൾഡ് ബാങ്കുകളുടേയുംകടുകട്ടിയായവായ്പാ വ്യവസ്ഥകൾഅതിന് ആക്കംകൂട്ടും.സർവ്വീസ്‌സഹകരണ ബാങ്കുകൾക്കെതിരെയുള്ളദുഷ് പ്രചരണത്തിനു പിന്നിൽസ്വകാര്യ പണ ഇടപാടുകാരുടെകറുത്ത കൈകൾഉണ്ടെന്ന്‌സംശയിക്കേണ്ടിയിരിക്കുന്നു. ക്രമക്കേടുകൾ നടന്ന സർവ്വീസ്‌സഹകരണ ബാങ്കുകളിലെകുറ്റവാളികൾമാതൃകാപരമായിശിക്ഷിക്കപ്പെടേണ്ടത്‌സഹകരണമേഖലയുടെവിശ്വാസ്യത വീണ്ടെടുക്കാൻ അനിവാര്യമാണെന്ന് അവർ പറഞ്ഞു.സർവ്വീസ്‌സഹകരണ ബാങ്കുകളുടെവിശ്വാസ്യത വീണ്ടെടുക്കുവാൻ സർക്കാർ ക്രീയാത്മകമായി ഇടപെടണംഎന്ന്‌യു ഡി എഫ് നേതാക്കൾആവശ്യപ്പെട്ടു.