തൊടുപുഴ: വെള്ളിയാമറ്റത്ത് മഴയിൽ മതിലിടിഞ്ഞ് വീണ് വീടുകൾ അപകടാവസ്ഥയിലായി. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വെള്ളിയാമറ്റം കള്ളുകാട്ട് നളിനി നാരായണന്റെയും സരോജിനി ബാലകൃഷ്ണന്റെയും വീടുകൾക്ക് ഇടയിൽ നിന്ന മതിലാണ് ഇടിഞ്ഞു വീണത്. തൊഴുത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.