ഉപ്പുതറ: പഞ്ചായത്തിൽ എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്ക് ഇടയാകുന്നു.പഞ്ചായത്തിലെ കാക്കത്തോട്, പുതുക്കട, പശുപ്പാറ, മലയിൽപ്പുതുവൽ എന്നിവടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രതികൂല കാലാവസ്ഥ കാരണം പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.ഒപ്പം ജന്തുജന്യരോഗങ്ങളുടെ തോതും ഉയർന്നതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം പുതുക്കട സ്വദേശിയുടെ മകന് എലിപ്പനി പിടിക്കുകയും വൃക്കയുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തു. കാക്കത്തോട് ഒന്ന്, പശുപ്പാറ ഒന്ന്, മലയിൽപ്പുതുവൽ ഒന്ന് എന്നിങ്ങനെയാണ് എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത് ഇതിലും ഇരട്ടിയാണ്. പന്നി, പട്ടി, എലി തുടങ്ങിയ മൃഗങ്ങളുടെ സാന്നിദ്ധ്യം ഉള്ളയിടങ്ങളിലാണ് എലിപ്പനിപടർന്ന് പിടിക്കുന്നത്. അതേസമയം ജനങ്ങളെ ബോധവൽകരിക്കാനും രോഗത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനും പഞ്ചായത്തിൽ യോഗം ചേർന്നു. ജനങ്ങൾ വൃത്തിയോടും ജാഗ്രതയോടും കഴിയണമെന്ന് ആരോഗ്യ വകുപ്പും പഞ്ചായത്തും അറിയിച്ചു.