വണ്ടിപ്പെരിയാർ: കേരള ബാങ്ക് വണ്ടിപ്പെരിയാർ ശാഖയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എം എൽ എ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ബാങ്ക് ഭരണ സമിതി അംഗം കെ.വി ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ , ജില്ലാ പഞ്ചായത്ത് അംഗം എസ്.പി രാജേന്ദ്രൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനേടത്ത്, സെൽവത്തായി, കേരള ബാങ്ക് ഇടുക്കി സി.പി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ സജിത് കെ.എസ്, സി.ഡി.എസ് ചെയർപേഴ്‌സൺ പുനിത എസ്, എം.തങ്കദുരൈ, കെ.വി വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എസ്. അൻപുരാജ്, ഉദയകുമാർ കെ, ആന്റണി എം, സജി പി വർഗീസ്, അബ്ദുൽ സമദ് ടി.എച്ച്, ശാന്തി ഹരിദാസ് എന്നിവർ സംസാരിച്ചു.
കേരളാ ബാങ്ക് കോട്ടയം റീജിയണൽ ജനറൽ മാനേജർ പ്രിൻസ് ജോർജ് സ്വാഗതവും ശാഖാ മാനേജർ തോമസ് സി അലക്‌സ് നന്ദിയുംപറഞ്ഞു.