തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് തൊടുപുഴ നഗരസഭ. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കൺട്രോൾ റൂം നമ്പർ 04862222711, 9037105081, 9645010516. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ, അപകടാവസ്ഥ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പടാം. നിലവിൽ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും മറ്റ് തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കാല ശുചീകരണ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സജീകരിച്ചിട്ടുള്ളതുമാണ്. മഴക്കാല പൂർവ്വശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഓടകളും മറ്റും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ നഗരപ്രദേശങ്ങളിൽ കാര്യമായ വെള്ളക്കെട്ടുകൾ ഉണ്ടായിട്ടില്ലെന്ന് തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.