
കരിങ്കുന്നം : രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപദി മുർമുവിന് ഡോ. ബി. ആർ. അംബേദ്കർ സാംസ്‌കാരിക കേന്ദ്രം ആഭിനന്ദനം നേർന്നു. ചെയർമാൻ കെ. ജി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ബി. ജെ. പി തൊടുപുഴ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് . കെ. എൻ. സഹജൻ ഉദ്ഘാടനം ചെയ്തു.. ബി.ജെ.പി. കരിങ്കുന്നം പഞ്ചായത്തുകമ്മറ്റി ജനറൽ സെക്രട്ടറി വിനോദ് മാത്യു സ്വാഗതം പറഞ്ഞു. തൊടുപുഴ പൗരാവകാശ സംരക്ഷണ സമിതി കമ്മറ്റി പ്രസഡന്റ് എ.കെ. ഷാജി, എ. കെ.വി.എം.എസ്. കരിങ്കുന്നം കമ്മറ്റി സെക്രട്ടറി സജി മണ്ണാത്തിപ്പാറ, വി. പി. വാസുദേവൻ , കെ. സുഗുണൻ. കെ. എസ്. സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.