uthghadanam
ബൈസൺവാലി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രി്ര്രക് മുൻ ഗവർണർ അഡ്വ.വി.അമർനാഥ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്: ബൈസൺവാലി ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും,കുടുംബ സംഗമവും നടത്തി. കെ.കെ അജികുമാർ( പ്രസിഡന്റ്), ഐസക് മോനോലിക്കൽ (സെക്രട്ടറി), കെ.സി സരേന്ദ്രൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണമാണ് നടത്തിയത്. ചടങ്ങിൽ സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ബാഗുകളുടെ
വിതരണവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് എം.എസ് സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.വി.അമർനാഥ് സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.കെ പ്രസാദ്കുമാർ സ്വാഗതം പറഞ്ഞു. ഷൈനു സകേഷ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ക്ലസ്റ്റർ ചെയർമാൻ ജെയിൻ അഗസ്റ്റ്യൻ സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. റീജിയൻ ചെയർപേഴ്‌സൻ ജെയിംസ് തെങ്ങുംകുടി സേവന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ഡി.രാധാകൃഷ്ണൻ തമ്പി, രാജരത്‌നം,വി.ആർ വിജി, ജി.ആനന്ദൻ, പരമശിവൻ തങ്കരാജ്,ജോജോ മാത്യു, ബേബി തോമസ്,കെ.വി സന്തോഷ്, എം.ആർ രാമകൃഷ്ണൻ,തോമസ് വർഗീസ്, എസ്. അർജുൻ, കെ.ജെ ഷാജി, ജോജോ ജോസഫ്,ജിൻസ് സൈമൺ എന്നിവർ പ്രസംഗിച്ചു.