വണ്ണപ്പുറം: മഴക്കെടുതികൾ നേരിടാൻ വണ്ണപ്പുറം പഞ്ചായത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രസിഡന്റ്‌ എം എ. ബിജു അറിയിച്ചു. പട്ടയക്കൂടി മുള്ളാരിങ്ങാട് വണ്ണപ്പുറം കാളിയർമേഖല കളിൽ സ്കൂളുകൾ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഏറ്റെടുക്കും. പൊലീസ്, അഗ്നി, രക്ഷാ സേന, റവന്യു, ആരോഗ്യം, കൃഷി വകുപ്പുകളെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയെ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ. അടിയന്തിരഘട്ടത്തിൽ രക്ഷാ പ്രവർത്തനം ഏറ്റെടുക്കാൻ സന്നദ്ധ സേവ പ്രവർത്തകരുടെ സേവനവും ഉപയോഗിക്കും.ദുരന്തമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.