മൂലമറ്റം: ഏഴാമത് സ്പോർട്സ് യോഗ ജില്ലാ ചാമ്പ്യൻഷിപ്പ് 7 ന് മൂലമറ്റത്ത് നടത്തും. 8 വയസ്സ് മുതൽ 45 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് വരെ കാറ്റഗറി അടിസ്ഥാനത്തിൽ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആസന, ആർട്ടിസ്റ്റിക്ക് സോളോ, ആർട്ടിസ്റ്റിക്ക് പെയർ, ഋധമിക്ക് പെയർ, ഫ്രീ ഫ്‌ളോ ഡാൻസ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്. മത്സരാർത്ഥികൾക്ക് ജില്ലാ യോഗ അസോസിയേഷന്റെയും, ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും അംഗീകൃത സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക. ഒന്ന്, രണ്ട് സ്ഥാനങ്ങൾ കാരസ്ഥമാക്കുന്നവർക്ക് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ.8547808702, 9447512130, 7025192820