അടിമാലി: തോക്കുപാറ തട്ടാത്തി മുക്കിനു സമീപം വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾക്ക് പരിക്ക് 'രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഷീറ്റു മേഞ്ഞ വീട്ടിലേക്ക് മണ്ണാടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണ് രണ്ടു മുറികൾ പൂർണ്ണമായും തകർന്നു രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആലീസ് ജോയിയുടെ ദേഹത്തേയ്ക്ക് മണ്ണും, ഭിത്തിയുടെ കട്ടകളും വന്നു വീഴുകയായിരന്നു പരിക്കേറ്റ ആലീസിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രധമ ശുശ്രൂഷ നൽകിയ ശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.