പീരുമേട്: റവന്യൂ ആഫിസിലെ രണ്ട് ജീപ്പുകൾ തരാറുമൂലം പെരുവഴിയിലായി. പീരുമേട് താലൂക്കാ ഫീസിലെ രണ്ട് ജീപ്പുകളാണ് ഇന്നലെ പൊലീസ് സ്റ്റേഷന് സമീപത്ത് കേടായി കിടന്നത്. ദുരന്തനിവാരണത്തിന് എത്തേണ്ട വാഹനമാണ് ശക്തമായ കാലവർഷവും മണ്ണിടിച്ചിലും ഉണ്ടാകുന്ന പീരുമേട് താലൂക്കിന്റെ ഭാഗങ്ങളിൽ എത്തേണ്ട ജീപ്പുകൾ പോലീസ് സ്റ്റേഷന് സമീപം റോഡിൽ കേടായി കിടക്കുകയായിരുന്നു. ഇതുമൂലം ഇന്നലെ കുട്ടിക്കാനം ഭാഗങ്ങളിൽ ടാക്‌സി വാഹനങ്ങൾ ആണ് റവന്യൂ ഉദ്യോഗസ്ഥർ എത്തിയത്. അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് സർക്കാർ ബോർഡ് സ്ഥാപിക്കാൻ എൽ.എ. തഹസിൽദാർ പി.എസ്. സുനിൽകുമാറും സംഘവും പരുന്തുംപാറയിൽ എത്തിയത് രണ്ട് ഓട്ടോറിക്ഷയിലായിരുന്നു.