അടിമാലി : ഡ്രൈ ദിവസങ്ങളിൽ സമാന്തര ബാർ നടത്തിവന്ന യുവാവ് എക്സൈസിന്റെ പിടിയിലായി. തോക്കു പാറയിൽ പാറ തോപ്പിൽ അജി (38) ആണ് അറസ്റ്റിലായത്. രാത്രി കാലങ്ങളിൽ ഇവിടെ മദ്യം വാങ്ങാൻ ആളുകൾ വന്നു പോകുന്നത് നാട്ടു കാരുടെ ശ്രദ്ധയിൽപ്പെട്ട തിനെ തുടർന്നാണ് എക്‌സൈസൈസ് ഓഫീസിൽ വിവരം അറിയിച്ചത്.പരിശോധനയിൽ സമാന്തര ബാർ നടത്തുന്നുണ്ടെന്ന് കണ്ടെത്തി .വീടിനടുത്തുള്ള റോഡിൽ പരസ്യമായി മദ്യം അളന്നു വിൽക്കുന്നതും കണ്ടെത്തി 8 ലിറ്റർ വിദേശമദ്യവും മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും മദ്യം അളക്കാൻ മാർക്ക് ചെയ്ത ഗ്ലാസ്സും കസ്റ്റടിയിൽ എടുത്തു .ഇതിനു മുമ്പും പ്രതി മദ്യ വിൽപ്പനക്കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു