തൊടുപുഴ: കൊച്ചി മൂന്നാർ എൻ. എച്ച് 85 നവീകരണത്തിനായി 889.77 കോടി രൂപയുടെ പദ്ധതികൾക്ക് ടെൻഡർ നടപടികൾ ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കുണ്ടന്നുർ മുതൽ മൂന്നാർ വരെ 124.636 കി.മീ റോഡ് ആണ് നവീകരിക്കുന്നത്. 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ സ്‌പെസിഫിക്കേഷനിലാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുന്നത്. . നേര്യമംഗലത്ത് പുതിയ ഒരു പാലം ഉൾപ്പടെയാണ് ടെണ്ടർ ചെയ്യപ്പെടുന്നത്. കൊച്ചിധനുഷ്‌കോടി പുതിയ ഗ്രീൻഫീൽഡ് ദേശിയപാത ഭാരത് മാല പദ്ധതിയിൽ ഉൾകൊള്ളിച്ചപ്പോൾ നിലവിലുള്ള റോഡിന്റെ വികസനം ഒഴിവാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് എം. പി.എന്ന നിലയിൽ അഭ്യർത്ഥിച്ചതിതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കപ്പെട്ടതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പടെ പദ്ധതി അനുവദിച്ചതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് പ്രത്യേകം നന്ദി പറയുന്നതായും എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളുടെയും ഇടുക്കി ജില്ലയുടെയും സമഗ്ര വികസനത്തിനും നിർദ്ധിഷ്ട റോഡ് വികസനം ഉപകാരപ്പെടുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.