തൊടുപുഴ : വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ കംഫർട്ട് സ്റ്റേഷനും ബസ് സ്റ്റാന്റും നിർമ്മിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

ജില്ലാ കളക്ടറും ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ആഗസ്റ്റ് 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. സെപ്തംബർ 6 ന് കേസ് പരിഗണിക്കും.

സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ദിവസേനെയെത്തുന്ന വാഗമണ്ണിൽ ശുചിമുറി സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. നിരവധി സ്വകാര്യ ബസുകളും കെ എസ് ആർ റ്റി സി ബസുകളും എത്തുന്ന വാഗമണ്ണിൽ ബസ് സ്റ്റാന്റ് ഇല്ലാത്തതു കാരണം ഗതാഗത കുരുക്ക് പതിവാണെന്നും പരാതിയിൽ പറ

ഞ്ഞിട്ടുണ്ട്.