ഇടുക്കി: കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാമെഡിക്കൽ ഓഫീസിന്റെയും, ജില്ലാ ടി.ബി.സെന്ററിന്റെയും നേത്യത്വത്തിൽ ''ഓസം2022''എന്ന പേരിൽ ടാലന്റ് ഷോ സംഘടിപ്പിച്ചു. എച്ച്.ഐ.വി അണുബാധ പ്രതിരോധത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. അൽഅഹ്‌സർ മെഡിക്കൽ കോളേജിലെ അൻസറുദ്ദീൻ പി.പി ഒന്നാം സമ്മാനവും സെന്റ് ജോൺസ് കോളേജ് ഓഫ് നഴ്‌സിംഗിലെ ആർദ്രടോമി രണ്ടാം സ്ഥാനവും മുരിക്കാശ്ശേരി പാവനാന്മ കോളേജിലെ സഫ്രാനാ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ: ബിനു അറക്കൽ, മുഖ്യ അതിഥിയായി. ജില്ലാ ടി.ബി. ഓഫീസർ ഡോ. സെൻസി .ബി വിശദീകരിച്ചു. ജില്ലാ മാസ്സ് മീഡിയാ ഓഫീസർ തങ്കച്ചൻ ആന്റണി, ടി.ബി.എച്ച്.ഐ.വി.കോഡിനേറ്റർ, ജില്ലാ ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ, ടി.ബി.സെന്റർ ജീവനക്കാർ, ഐ.സി.റ്റി.സി. കൗൺസിലർമാർ, റ്റി.ഐ. പ്രോജക്ട് മനേജർമാർ, ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.