തൊടുപുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ആഫീസിൽ സജീവാംഗങ്ങളായ മോട്ടോർ വാഹന ആട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളികളുടെ അഞ്ചാം ക്ലാസ്സ് വരെയുളള കുട്ടികൾക്ക് പഠനോപകരണക്കിറ്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ രാജശേഖരൻ അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ എ.കെ അംബിക, ഉപദേശ സമിതി അംഗങ്ങൾ, സനീഷ് സി.എസ് തുടങ്ങിയവർ പങ്കെടുത്തു