തൊടുപുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ പി.ജെ.ജോസഫ് എം.എൽ.എ. നിർവ്വഹിക്കും. ഖാദി ബോർഡ് മെമ്പർ കെ.എസ് രമേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് ആദ്യവില്പന നടത്തും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30ശതമാനം വരെ റിബേറ്റ് ലഭിക്കും.