ഇടുക്കി: ഐ സി ഡി എസ് അഴുത അഡീഷണൽ പ്രോജ്ര്രക് ഓഫീസ് ആവശ്യത്തിനായി സെപ്തംബർ മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് നൽകുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000 ആയിരിക്കും. ടെണ്ടർ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആർ സി ബുക്ക്, ടാക്‌സി പെർമിറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. ടെണ്ടർ ഫോം ലഭിക്കുന്ന അവസാന തിയതി: ആഗസ്റ്റ് 17 ഉച്ചയ്ക്ക് 12 മണിവരെ. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 19, ഒരുമണി വരെ. ഫോൺ: 04869 252030.