ഇടുക്കി: കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെ നടത്തുന്ന അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. സെപ്തംബർ മൂന്നു വരെ ഇടുക്കി, തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, എന്നീ വിഭാഗങ്ങളിലേക്ക് പത്താം ക്ലാസ് വിജയിച്ചവർക്കും, അഗ്‌നിവീർ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് എട്ടാം ക്ലാസ് വിജയിച്ചവർക്കും അപേക്ഷിക്കാം. അഗ്‌നിവീർ ക്ലാർക്ക്, സ്റ്റോർകീപ്പർ എന്നീ തസ്തികളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
വിശദാംശങ്ങൾ തിരുവന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഗസ്റ്റ് ഒന്നിന് പുറപ്പെടുവിച്ച ഡി/1001 വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. www.joinindianarmy.nic.in വെബ്‌സെറ്റിൽ സെപ്തംബർ മൂന്നു വരെ അപേക്ഷിക്കുന്നവരുടെ രജിസ്റ്റേർഡ് ഇ-മെയിലിലേക്ക് നവംബർ ഒന്നിനും പത്തിനുമിടയിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. ഫോൺ0471 2351762.