മണക്കാട്: അംഗനവാടി കുട്ടികൾക്ക് ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് സാമൂഹ്യക്ഷേമവകുപ്പ് വഴി നടപ്പാക്കുന്ന പോഷകബാല്യം പദ്ധതി മണക്കാട് പഞ്ചായത്തിൽ തുടക്കമായി. പുതുപ്പരിയാരം അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. എസ്. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ. സി. ഡി. എസ് സൂപ്പർവൈസർ സിനു ജോൺ ക്ളാസെടുത്തു. ജാഗ്രതാ സമിതി ഫെലിസിറ്റേറ്റർ അഞ്ജു, അംഗനവാടി വർക്കർ കുമാരിസാബു, എ. ഡി. എസ് പ്രസിഡന്റ് സേതു ലാലു, ആശാവർക്കർ അമ്പിളി എന്നിവർ സംസാരിച്ചു.