തൊടുപുഴ: നവോത്ഥാന നായകനും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന കാവാരിക്കുളം കണ്ഠൻ കുമാരന്റെ യഥാർത്ഥ പിന്മുറക്കാരാകാൻ സാംബവ സമുദായ അംഗങ്ങൾക്ക് കഴിയണമെന്ന് ഡിൻകുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. സാംബവ മഹാസഭ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തകർക്കും എസ്.എസ്. എൽ.സി വിജയികൾക്കും ഉപകാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ് മാധവൻ അദ്ധ്യക്ഷതവഹിച്ചു. തൊടുപുഴ ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ് എൻ.കെ. ബിജു, മുട്ടം പഞ്ചായത്ത് മെമ്പർ റെജി ഗോപി, ജില്ലാ സെക്രട്ടറി എം. മനോജ് കുമാർ, വൈസ് പ്രസിഡൻ് എൻ,കെ. അജി, സി.കെ. കുഞ്ഞപ്പൻ, തൊടുപുഴ യൂണിയൻ സെക്രട്ടറി വിനയവർദ്ധൻ ഘോഷ്, പ്രസിഡൻ് അജീഷ് തായിക്കാട്ട്, ഡയറക്ടർ ബോർഡ് മെമ്പർ കെ.കെ. ബാലൻ ,സി.അയ്യപ്പൻ, ബിജു, ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എ.എ.മാധവൻ (പ്രസിഡൻ്), നിധീഷ് കെ.വി, എൻസൺ സി.ജി, അജി എൻ.കെ (വൈസ് പ്രസിഡൻു മാർ) എം. മനോജ് കുമാർ (സെക്രട്ടറി), രജനി മാധവദാസ് , എൽ സി ശേഖർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.