തൊടുപുഴ:മുട്ടം ഊരക്കുന്ന് സെൻ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ ക്രൈസ്റ്റ് കൾച്ചർ മിഷൻ ഒരുക്കുന്ന വചനം 2022 ബൈബിൾ കൺവെൻഷനും സൗഖ്യ ശുശ്രൂഷയും ഇന്ന് മുതൽ ആരംഭിക്കും. 8ന് സമാപിക്കും. എല്ല ദിവസവും വൈകിട്ട് 4 മുതൽ 9 വരെയാണ് കൺവെൻഷൻ. ബ്രദർ റെജി കൊട്ടാരം കൺവെൻഷനുംബ്രദർ പീറ്റർ ചേരാനല്ലൂർ ഗാനശുശ്രൂഷയും നയിക്കും. 6ന് കാക്കനാട് സിറോ മലബാർ കുരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും 7ന് കോട്ടയം അതി രുപതാ സഹായ മെത്രൻ ശീവർഗീസ് മാർ അപ്രേം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുമെന്ന് വികാരി ഫാ. ജോസ് മാമ്പുഴക്കൽ അറിയിച്ചു. .