പീരുമേട്: എൻ.ആർ. ഇ ജി. തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിച്ച് നൽകണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് .എൻ.ആർ. ഇ ജി വർക്കേഴ്‌സ് യൂണിയൻ പീരുമേട് ഏരിയാ ശില്പശാല പാമ്പനാർ കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സി.പി.എം ജില്ലാ സെക്ടറിയറ്റ് അംഗം ആർ. തിലകൻ, സി.പി.എം. പീരുമേട് ഏരിയാ ആക്ടിങ്ങ് സെക്രട്ടറി എൻ. സദാനന്ദൻ, സി.ആർസോമൻ, എസ്. സാബു, ആർ. ദിനേശൻ, വൈ.എം ബെന്നി, കെ.ബി.സിജിമോൻ, എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ കമ്മിറ്റി അംഗം എൻ.സുകുമാരി അദ്ധ്യക്ഷയായിരുന്നു.