തൊടുപുഴ: കേരള ആട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു. എല്ലാ ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളികളും സെപ്തംബർ 30 ന് മുമ്പായി കുടിശ്ശിക അടച്ച് തീർക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്. ഫോൺ04862220308