നെടുങ്കണ്ടം : അബദ്ധത്തിൽ കിണറ്റിൽ വീണ നായയെ രക്ഷിച്ച് നെടുങ്കണ്ടം ഫയർ ഫോഴ്‌സ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്ഥല ഉടമ നെടുങ്കണ്ടം അമ്മൻചേരിപടിയിൽ മക്കൊള്ളിൽ വീട്ടിൽ എസ് രാജഗോപാലനാണ് നായക്കുട്ടിയെ കാണുന്നത്. സമീപത്തെ കല്ലാർ പുഴയിലെ വെള്ളം കരകവിഞ്ഞ് സ്വന്തം സ്ഥലത്ത് കയറുമോയെന്നറിയാൻ എത്തിയതായിരുന്നു രാജഗോപൽ. വലയിട്ട് സംരക്ഷിച്ച് പോരുന്ന കിണറ്റിൽ വീണകിടക്കുന്ന നായ ശ്രദ്ധയിൽപെടുകയായിരുന്നു. വെള്ളത്തിൽ വീണ നായ നീന്തി കുളത്തിലേയ്ക്ക് ഇറങ്ങുന്നതിനുള്ള കുത്തുകല്ലിൽ കയറി ഇരിക്കുകയായിരുന്നു. ഉടൻതന്നെ നെടുങ്കണ്ടം അഗ്‌നി ശമനരക്ഷാ സേനയെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരായ മഹേഷ്, ഗിരീഷ്‌കുമാർ, സിനോജ് രാജൻ, ശരൺകുമാർ പ്രശോഭ്, മാത്യു പി.വി എന്നിവരുടെ നേതൃത്വത്തിലാണ് നായക്കുട്ടിയെ കരയ്ക്ക് എത്തിച്ചത്.