നെടുങ്കണ്ടം : തൂക്കുപാലത്തെ ബിവറേജ് ഷോപ്പിൽ മോഷണ ശ്രമം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.45 ന് തൂക്കുപാലം ബിവറിജിസിന്റെ ഷട്ടർ തകർത്ത് മോഷണം നടത്താനെത്തിയത് രണ്ടംഗ സംഘമെന്നും പൊലീസ് കണ്ടെത്തി. ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. . സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. കോട്ട് ധരിച്ച് മുഖംമൂടി ധരിച്ചവരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് തുക്കുപാലം ബിവ്രിജസ് ഷോപ്പ് മാനേജർ അറിയിച്ചു.