മുട്ടം: വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ടി വി തല്ലി പൊളിച്ച് മൂന്ന് പേർഷ്യൻ പൂച്ചകളെ കവർച്ച നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതിയായ തിരുവനന്തപുരം മുട്ടത്തറ പുതുവൽപുരയിടം വീട്ടിൽ സിറാജിനെ( 25) മുട്ടം പൊലീസ് പിടി കൂടി.കഴിഞ്ഞ ഒന്നാം തിയ്യതി വൈകിട്ട് 6.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.മ്രാലഭാഗത്ത് വാടകക്ക് താമസിക്കുന്ന തെങ്ങും പിളളിൽ ബിലാലിന്റെ വീട്ടിലാണ് അതിക്രമിച്ച് കയറിയത്. ബിലാലിന്റെ ഭാര്യ ഫാത്തിമയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി.പ്രതിയെ ഇന്നലെ സി ജെ എം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.മുട്ടം സി ഐ പ്രിൻസ് ജോസഫ്,എസ് ഐ മാരായ ജിബിൻ തോമസ്, അസീസ് എസ് സി പി ഒ ബിനു, സി പി ഒ മാരായ സിനാജ്, മാഹിൻ, ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.