മുട്ടം: മലങ്കര അണക്കെട്ടിലെ ജല നിരപ്പ് 41.02 മീറ്ററായി ഉയർന്നു. ഇതേ തുടർന്ന് അണക്കെട്ടിന്റെ 6 ഷട്ടറും 1.20 സെ. മീറ്റർ വീതം ഉയർത്തി.ഇതേ തുടർന്ന് തൊടുപുഴ, മുവാറ്റുപുഴ ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്.