ഉടുമ്പന്നൂർ: മലയിഞ്ചിലും ഉപ്പുകുന്നിലും ഉരുൾപൊട്ടലുണ്ടായി. ഇന്നലെ രാവിലെ ഒമ്പതിന് മലയിഞ്ചി ചാമക്കയത്ത് ഉരുൾപൊട്ടിയെത്തിയ കല്ലു മണ്ണും നിറഞ്ഞ് ഒരു വീട് ഭാഗികമായി തകർന്നു. ചേലകാട് സേവ്യർ കോട്ടപറമ്പിലിന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കൃഷി ഭൂമിയിൽ നിന്ന് ഉരുൾപൊട്ടി വെള്ളം താഴേക്ക് ഒഴുകയായിരുന്നു. കൃഷിയിടത്തിൽ കിടന്ന മരത്തടിയിൽ തട്ടി ഉരുൾ വഴിമാറിയതിനാൽ താഴെയുള്ള വീട് പൂർണമായും തകർന്നില്ല. പഞ്ചായത്തംഗം രഞ്ജിത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനം നടത്തി. ഉപ്പുകുന്നിൽ ബുധനാഴ്ച രാത്രിയായിരുന്നു ഉരുൾപൊട്ടിയത്. ഇതും കൃഷിയിടത്തിൽ തന്നെയായിരുന്നു. വരികാട്ട് ടോമിയുടെ കൃഷി വ്യാപകമായി നശിച്ചു.