തൊടുപുഴ: മലങ്കര ഡാമിൽ നിന്ന് മൂവാറ്റുപുഴയാറിലേക്കുള്ള അമിതമായി വെള്ളം ഒഴുക്കുന്നത് അടിയന്തരമായി നിറുത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. മൂവാറ്റുപുഴയാറിൽ ക്രമാധീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലാണ് എം.എൽ.എ ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്ത് നൽകി. പ്രളയ സമാനമായ സാഹചര്യത്തിലേക്കാണ് മൂവാറ്റുപുഴ പോകുന്നത്. മഴയ്ക്ക് പുറമെ വൈദ്യുതി ഉത്പാദന ശേഷമുള്ള ജലം മലങ്കര ഡാമിലേക്ക് ഒഴുക്കുന്നത് താത്കാലികമായി നിറുത്തണമെന്നുമാണ് ആവശ്യം.