തൊടുപുഴ- മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ പിടിനേർച്ച ഇന്ന് നടത്തും. രാവിലെ 6.30ന് വിശുദ്ധ കുർബ്ബാന,നൊവേന, 9.30ന് ആഘോഷമായ ജപമാല, വിശുദ്ധ കുർബാന എന്നിവ നടത്തും. ഫാ മാത്യു പുത്തൻകുളം വചന പ്രഘോഷണം നടത്തും. നൊവേന, അത് ഭൂത കിണറ്റിലേക്ക് പ്രദക്ഷിണം, പിടി നേർച്ച, ആശീർവാദിക്കൽ എന്നിവ നടക്കും. ആദ്യ ശനിയാഴ്ചകളിലെ പിടി നേർച്ച രണ്ട് മാസമായി പുനരാരംഭിച്ചിട്ടുണ്ട്. പിടിനേർച്ചക്ക് കുടുംബ കുട്ടായ്മയിലെ ചെറുപുഷ്പം വാർഡ് നേതൃത്വം നൽകുമെന്ന് വികാരി ഫാ. ജോൺ ആനിക്കോട്ടിലും അസി. വികാരി ഫാ. ജോസഫ് വടക്കേടത്തും അറിയിച്ചു.