തൊടുപുഴ: : എറണാകുളം എസ്.എസ്.എ യിലെ ടെലികോം അഡ്വൈസറി കമ്മിറ്റി യിലേയ്ക്ക് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നോമിനികളായി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ജോൺ നെടിയപാല, 3. ഷാജി പൈനാടത്ത്, ബിജോ മാണി എബി എബ്രഹാംഎന്നിവരെ കേന്ദ്ര ടെലികോം മന്ത്രാലയം നിയമിച്ചിരിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഓരോ ബിസിനസ് ഏരിയകളിലുമുള്ള ബി. എസ്. എൻ. എൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും, ബന്ധപ്പെട്ട മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനും, ബി. എസ്. എൻ. എൽ സേവനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടി രൂപീകൃതമാകുന്ന സമിതിയാണ് ടെലികോം അഡ്വൈസറി കമ്മിറ്റി. ബന്ധപ്പെട്ട എം. പി മാർ ചെയർമാന്മാരോ കോ-ചെയർമാന്മാരോ ആയിട്ടുള്ള സമിതിയുടെ കാലാവധി 3 വർഷമാണ്. പുതിയതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സമിതിയുടെ പ്രഥമയോഗം ആഗസ്റ്റ് 16 ന് ചേരും.