ഇടവെട്ടി : ഇടവെട്ടി പഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷകദിനത്തോട് അനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കും. ജൈവകർഷകൻ കർഷക യുവകർഷകൻ /കർഷക വനിത കർഷക, സമ്മിശ്രകർഷകൻ/കർഷക, വിദ്യാർത്ഥികർഷകൻ/കർഷക, എസ്.സി/ എസ്.ടി കർഷകൻ /കർഷക എന്നീ വിഭാഗത്തിൽ പെട്ട മികച്ച കർഷകരെയാണ് ആദരിക്കുന്നത്. താല്പര്യമുള്ള കർഷകർ ആഗസ്ത് 10 ന് മുൻപായി കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷിഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9383470948.