ഇടുക്കി: ഡാമുകളിലെമണൽ വാരാൻ അനുമതി നൽകാത്തതാണ്ഡാമുകൾ പെട്ടെന്ന് നിറയാൻ കാരണമെന്ന്‌വ്യാപാരിവ്യവസായിഏകോപന സമിതി ജില്ലാ കമ്മിറ്റി ആരോപിച്ചു.മഴ പെയ്യുമ്പോൾ തന്നെ പൊൻമുടി, കല്ലാർകുട്ടി, കല്ലാർ, മലങ്കരതുടങ്ങിയജില്ലയിലെഡാമുകൾ പെട്ടെന്ന് നിറയും. ഇതിന് പ്രധാന കാരണംചെളിയുംമണ്ണുംമണലുംവന്നടിഞ്ഞ്ഡാമിന്റെ ജലസംഭരണശേഷി കുറയുന്നതാണ്. ഇവ വാരിമാറ്റാനുള്ള അനുമതി നൽകാൻ തയാറായാൽ സർക്കാരിന് വരുമാനം ലഭിക്കുകയും ജനങ്ങൾക്ക്മണലിന്റെദൗർലഭ്യംകുറയുകയും,ടഡാമുകളുടെജലസംഭരണശേഷി വർദ്ധിക്കുകയും ചെയ്യും. അതുവഴി ജനങ്ങളുടെജീവനും സ്വത്തിനുമുള്ള ഭീഷണിയുംഇല്ലാതാകും.
മണൽ വാരാൻഅടിയന്തരമായിസർക്കാർ അനുമതി നൽകണമെന്ന്ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാവർക്കിംഗ് പ്രസിഡന്റ്‌കെ. ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽകൂടിയയോഗംജില്ലാ പ്രസിഡന്റ്‌ സണ്ണിപൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി നജീബ്ഇല്ലത്ത്പറമ്പിൽ, ട്രഷറർ ആർ. രമേശ്, വൈസ് പ്രസിഡന്റ്മാരായവി.കെ.മാത്യു, പി. എം.ബേബി, സി. കെ. ബാബുലാൽ, തങ്കച്ചൻകോട്ടയ്ക്കകം, ആർ. ജയശങ്കർ, സിബികൊല്ലംകുടിയിൽ, സെക്രട്ടറിമാരായവി. ജെ.ചെറിയാർ, പി. കെ. ഷാഹുൽഹമീദ്, ഷാജികാഞ്ഞമല, വി.എസ്. ബിജു,ജോസ്‌കുഴികണ്ടം, പി. കെ. മാണി, എൻ. ഭദ്രൻ എന്നിവർ പ്രസംഗിച്ചു.