arikuzha

അരിക്കുഴ കേരള ഫിഡ്‌സിലെ ചുമട് തൊഴിലാളികളുടെ വേതന വർദ്ധനവ് ഉടൻ നടപ്പാക്കണമെന്ന്
ഐൻ ടി യു സി ജില്ല ജനറൽ സെക്രട്ടറി കെ പി റോയി അവശ്യ പെട്ടു. അരിക്കുഴയിൽ വച്ച് നടന്ന ഐൻ ടി യു സി സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയാ യിരുന്നു അദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി ഫാക്ടറിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ചമായ വേതനമാണ് മാനേജ്‌മെന്റ് നൽകുന്നത് കേരള ഫിഡ്‌സിലെ മറ്റു ഫാക്ടറികളിൽ നൽകുന്ന വേതന ത്തിന്റെ പകുതി പോലും

അരിക്കുഴയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകുന്നില്ല ഈ വിഷ യുമായി ബന്ധപെട്ട് തൊടുപുഴ എ.എൽ.ഒയുടേയും ഇടുക്കിഡി.എൽ.ഒ യുടേയും സാന്നിദ്ധ്യത്തിൽ തൊഴിലാളി പ്രതിനിധികളും മാനേജ്‌മെന്റ് പ്രിതിനിധികളും തമ്മിൽ നടന്ന ചർച്ചകളിൽ യാതൊരു ഒത്തു തീർപ്പിനും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല അതു പോലെ തന്നെ തൊഴിലാളികൾ ചുമക്കുന്ന ചാക്കിന് 50 കിലോയിലധികം ഭാരം പാടില്ല എന്ന നിയമത്തിന് വിരുദ്ധമായി 80 കിലോയിലധികം വരുന്ന ഭാരമാണ് തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത് 8 മണിക്കൂർ ജോലി എന്ന നിയമത്തിന് വിരുദ്ധമായി 10 മണികൂറിലധികം ജോലിയും തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നുണ്ട് ഇത്തരം തൊഴിലാളിവിരുദ്ധ നടപടികളിൽ നിന്നു മാനേജ്‌മെന്റ് പിൻമാറണമെന്നും അധികജോലിക്ക് അധിക വേതനം നൽകണമെന്നു കെ.പി.റോയി ആവശ്യപെട്ടു. ഐൻ ടി യു സി മണക്കാട് മണ്ഡലം പ്രസിഡന്റ് അഖിൽ സുബാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസ് മാത്യു , മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്ജേക്കബ് ഡി സി സി മെമ്പർ പി.പൗലോസ് ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ചയ് കുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്ണി ബാബു കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് നേതാക്കളായ ഡി രാധാകൃഷ്ണൻ സണ്ണി കിഴക്കയിൽ ,ജെയിംസ് ജോൺ പുഷ്‌കരൻ , നോജ് പി ജോസ് ,ബിന്ദു സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.