ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി -ചട്ടിക്കുഴി ശാഖയുടെ വിശേഷാൽ പൊതുയോഗം 7 ന് ഉച്ചകഴിഞ്ഞ് 2 ന് ശ്രീനാരായണ പ്രാർത്ഥനാ മന്ദിരം ഹാളിൽ നടക്കും. എ.എസ്. മഹേന്ദ്രൻ ശാന്തി സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്യും. 168-ാമത് ചതയദിനാഘോഷം സംബന്ധിച്ച് ആദരാഞ്ജലി ഫണ്ട് സംബന്ധിച്ചും,​ എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയകുട്ടികളെ ആദരിക്കലും നടക്കും. യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി ശ്രീലാൽ അറിയിച്ചു.