കട്ടപ്പന : നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാൻ ദേവിയ്ക്ക് നിവേദ്യമായി പായസം നൽകി തമിഴ് കുടുംബം.കട്ടപ്പന അമ്പലക്കലയിൽ താമസിക്കുന്ന പുളിയ്ക്കൽ കറുപ്പയ്യായും ഭാര്യ കറുപ്പായിയുമാണ് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ദേവിയ്ക്ക് വഴിപാടായി പായസം അർപ്പിച്ചത്.പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും കാരണം വലയുന്ന ജനങ്ങളെ രക്ഷിക്കാൻ ഈശ്വരന് മാത്രമേ കഴിയുകയുള്ളു എന്നാണ് ഇവർ വിശ്വസിക്കുന്നത്.ഭദ്രകളിയേയും അയ്യപ്പനേയുമാണ് ഇതിനായി പ്രീതിപ്പെടുത്തേണ്ടത്.ഇതിനാണ് കർക്കിടക മാസത്തിലെ 18 ന് പായസ പൂജ നടത്തിയതെന്നും കറുപ്പയ്യ പറഞ്ഞു.തമിഴ്‌നാട്ടിലെ വീടുകളിൽ നടത്തുന്ന ചടങ്ങാണ് പായസപൂജ.കഴിഞ്ഞ വർഷവും കർക്കിടകം 18 ന് ഈ കുടുംബം പൂജ നടത്തിയിരുന്നു. വഴിപാട് നടത്തിയത് കൊണ്ട് തങ്ങൾക്ക് കൊവിഡ് വന്നില്ലെന്നും ദമ്പതികൾ .ദേവിക്ക് നിവേദിച്ച പായസം അടുത്തുള്ള വീടുകളിലും ബന്ധുവീടുകളിലും നൽകുന്നതും ഇവരുടെ ആചാരമാണ്.