തൊടുപുഴ : മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായി ജി.എസ്.റ്റിഅവബോധന സെമിനാർ സംഘടിപ്പിക്കുന്നു. ദൈനം ദിന വ്യാപാര വ്യവസായ മേഖലകളിൽജി.എസ്.റ്റിയിൽ പുതിയതായി വരുന്ന നോട്ടിഫിക്കേഷനെകുറിച്ചും,ഭാവിയിൽ ഗവണ്മെന്റ് നടപ്പാക്കുവാൻ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ എന്നിവയിൽ വ്യാപാരികളിൽ വ്യക്തത വരുത്തുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ ജി.എസ്.റ്റിഅസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർ സോജൻ തോമസ് നയിക്കും. ഞായറാഴ്ച രാവിലെ 10 മുതൽ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിറ്റിലെ വ്യാപാരികൾക്ക് പുറമെ സമീപ യൂണിറ്റിലെ വ്യാപാരികൾക്കും പങ്കെടുക്കാമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി എന്നിവർ അറിയിച്ചു.