മലങ്കര: പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപം മരത്തിന്റെ ശിഖരം ഒടിഞ്ഞു റോഡിലേക്ക് വീണു.ഇന്നലെ ഉച്ചക്ക് ശേഷം 3.30 മണിയോടെയാണ് സംഭവം.നിത്യവും നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന മുട്ടം - തൊടുപുഴ റൂട്ടിലേക്കാണ് ശിഖരം ഒടിഞ്ഞത്. മലങ്കര എസ്റ്റേറ്റ് പറമ്പിലെ മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞത്.ശിഖരം റോഡിലേക്ക് ഒടിഞ്ഞ് വീണ് അപകടാവസ്ഥയിലായിട്ടും രാത്രി ഏറെ വൈകിയും റോഡിൽ നിന്ന് നീക്കം ചെയ്തില്ല.