നെടുങ്കണ്ടം : തൂക്കുപാലം പട്ടംകോളനി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം എം.എം മണി എംഎൽഎ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി ഗോപകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമതിയംഗം ലതാ രാജാജി സ്വാഗതവും സെക്രട്ടറി ഷൈബി പി. തോമസ് നന്ദിയും പറഞ്ഞു. പി.എൻ വിജയൻ, കെ.എസ് രാജ്‌മോഹൻ, വിജയകുമാരി എസ് ബാബു, സജ്‌ന ബഷീർ, വി.സി അനിൽ, ടി.എം ജോൺ, രമേഷ് കൃഷ്ണൻ, സതി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു