കട്ടപ്പന: കാലവർഷത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വണ്ടിപ്പെരിയാർ 63ാം മൈലിൽ ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. നാട്ടുകാരുടെ പരാതി കേട്ട മന്ത്രി ഉദ്യോഗസ്ഥരോട് പുതിയ പാലം വേഗത്തിൽ പൂർത്തിയാക്കണമെന്ന് നിർദേശിച്ചു.കല്ലാർ കുട്ടിയിൽ തകർന്ന റോഡിലൂടെ ഗതാഗതം ഒഴിവാക്കി പകരം സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കാഞ്ചിയാറിൽ മരം വീണു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചു.വാഴൂർ സോമൻ എം. എൽ. എ , ജനപ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.