ചെറുതോണി: ജില്ലാ ശിശക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പുകളുടെ തുടർച്ചയായി 9,10,11,12 ക്ലാസുകളിലെ കുട്ടികൾക്ക് ദ്വിദ്വിന പഠനക്യാമ്പ് ആഗസ്റ്റ് 13, 14 തിയതികളിൽ ചെറതോണി പൊലീസ് സൊസൈറ്റിഹാളിൽ ഒരുക്കുന്നു. കരിയർഗൈഡൻസ്, വ്യക്തിത്വ വികസനം, കുട്ടികളുടെ അവകാശങ്ങൾ, കൗമാരക്കാർ നേരിടുന്ന സാമൂഹ്യവെല്ലുവിളികൾ, ചരിത്രവും സാംസ്‌കാരവും, മധുരം മലയാളം, നാടൻപാട്ടിന്റെ ഈണം, വായിക്കാൻ പഠിക്കാം, ആരോഗ്യപരിരക്ഷ, പ്രകൃതിദുരന്തങ്ങളെ നേരിടൽ തുടങ്ങിയ വിഷയങ്ങളിലേക്ക് വിദഗ്ദ്ധർ ക്ളാസെടുക്കും.

13 ന് രാവിലെ 10 ന് ആരംഭിച്ച് ക്ളാസ് വൈകിട്ട് 4 ന് അവസാനിക്കും. അടുത്ത ദിവസം രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കുന്നു. ക്യാമ്പംഗങ്ങൾക്ക് ഭക്ഷണസൗകര്യം ഒരുക്കുന്നുണ്ട്. താൽപര്യമുള്ള കുട്ടികൾ മുൻകൂട്ടി വാട്ട്‌സാപ്പിലൂടെ പേര്, ക്ലാസ്സ്, സ്‌കൂൾ, വിവരങ്ങൾ 9447963226/9447330726 നമ്പരിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ശിശുക്ഷേമ സമിതി നടത്തിയ കലാസാഹിത്യരചനാ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് പ്രാമുഖ്യം നൽകി 50 പേർക്ക് പ്രവേശനം നൽകും.