p

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 50 ക്യുമെക്സ് ജലം (അമ്പതിനായിരം ലിറ്റർ) ഒഴുക്കി വിടാനാണ് തീരുമാനം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിന്റെയും വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും കണക്കി​ലെടുത്താണി​ത്.

വെള്ളിയാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2381.53 അടിയായപ്പോൾ ഓറഞ്ച് അലർട്ടും ഇന്നലെ രാവിലെ 7.30ന് 2382.53 അടിയായപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഡാം തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ അറിയിച്ചു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 77.25 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. നിലവിൽ ഓരോ മൂന്ന് മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 5.15 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾക്കും അഞ്ച് വില്ലേജുകൾക്കും ജാഗ്രതാ നിർദ്ദേശവും 79 വീടുകളിൽ നോട്ടീസും നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് അനൗൺസ്‌മെന്റും നൽകുന്നുണ്ട്.

ഇതുവരെ തുറന്നത് 12 തവണ

കഴിഞ്ഞ വർഷത്തെ നാലെണ്ണമുൾപ്പെടെ ഇതുവരെ 12 തവണ അണക്കെട്ട് തുറന്നു. അവസാനമായി 2021 ഡിസംബർ 7നാണ് ഷട്ടറുയർത്തിയത്. 1976 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്ത ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളുണ്ട്. ഇതിൽ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുകളുള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്.

മഴ കുറവ്

വൃഷ്ടിപ്രദേശത്തുള്ള മഴയുടെ ശക്തിയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 38.6 മില്ലിമീറ്റർ മഴ പെയ്‌തു. ഇന്നലെ 48.21 ദശലക്ഷം ഘനമീറ്രർ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 72.33 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടിത്. കഴിഞ്ഞ ആറ് ദിവസമായി മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാണ്. 17.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.

'ഡാം തുറക്കേണ്ട അടിയന്തര സാഹചര്യം ഇല്ല. മുൻകരുതൽ എന്ന നിലയ്ക്കാണ് തുറക്കുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.'

-ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ

വെള്ളം ഒഴുകുന്ന റൂട്ട്

ഷട്ടറുകൾ തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി പുഴയിൽ. തുടർന്ന് തടിയമ്പാട്, കരിമ്പൻ ചപ്പാത്തിലൂടെ വെള്ളം ഒഴുകി 24 കിലോമീറ്റർ അകലെ ലോവർ പെരിയാർ അണക്കെട്ടിലെത്തും. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാമിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി വരാപ്പുഴ കായലിലെത്തും. ലോവർപെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ നിലവിൽ തുറന്നിട്ടുണ്ട്. നിലവിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടമലയാർ അണക്കെട്ട് തുറന്നാൽ ഈ വെള്ളവും ഭൂതത്താൻകെട്ട് ഡാമിലെത്തും.

മു​ല്ല​പ്പെ​രി​യാ​ർ​ ​ജ​ല​നി​ര​പ്പ്
താ​ഴ്ത്താ​തെ​ ​ത​മി​ഴ്‌​നാ​ട്

കു​മ​ളി​:​ ​പ​ത്ത് ​ഷ​ട്ട​റു​ക​ൾ​ 30​ ​സെ​ന്റി​ ​മീ​റ്റ​ർ​ ​വീ​തം​ ​ഉ​യ​ർ​ത്തി​ ​സെ​ക്ക​ൻ​ഡി​ൽ​ 2359​ ​ഘ​ന​യ​ടി​ ​ജ​ലം​ ​പെ​രി​യാ​റ്റി​ലേ​ക്കൊ​ഴു​ക്കി​യി​ട്ടും​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ജ​ല​നി​ര​പ്പ് ​റൂ​ൾ​ ​ലെ​വ​ലി​ന് ​ഒ​ര​ടി​യോ​ളം​ ​മു​ക​ളി​ൽ​ ​തു​ട​രു​ന്നു.​ ​നി​ല​വി​ൽ​ 138.25​ ​അ​ടി​യാ​ണ് ​ജ​ല​നി​ര​പ്പ്.​ ​റൂ​ൾ​ലെ​വ​ൽ​ ​പ്ര​കാ​രം​ 137.5​ ​അ​ടി​യി​ൽ​ ​ജ​ല​നി​ര​പ്പ് ​ത​മി​ഴ്നാ​ട് ​ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.​ 24​ ​മ​ണി​ക്കൂ​ർ​ ​ക​ഴി​ഞ്ഞി​ട്ടും​ ​കൂ​ടു​ത​ൽ​ ​ജ​ലം​ ​തു​റ​ന്നു​വി​ട്ട്
റൂ​ൾ​ലെ​വ​ൽ​ ​പാ​ലി​ക്കാ​ൻ​ ​ത​മി​ഴ്നാ​ട് ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​ശ​രാ​ശ​രി​ 5228​ ​ഘ​ന​യ​ടി​ ​ജ​ല​മാ​ണ് ​സെ​ക്ക​ൻ​ഡി​ൽ​ ​വൃ​ഷ്ടി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ണ​ക്കെ​ട്ടി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത്.​ 2122​ ​ഘ​ന​യ​ടി​ ​ജ​ല​മാ​ണ് ​ത​മി​ഴ്നാ​ട് ​വൈ​ഗ​ ​ഡാ​മി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ന്ന​ത്.​ ​പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ ​വെ​ള്ള​ത്തി​ന്റെ​ ​അ​ള​വ് ​നീ​രൊ​ഴു​ക്കി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ലാ​ണെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​ന് ​ക​ത്ത​യ​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ക്കാ​ര്യം​ ​പാ​ലി​ക്കാ​ൻ​ ​ത​മി​ഴ്നാ​ട് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​രാ​ത്രി​ ​കൂ​ടു​ത​ൽ​ ​ജ​ലം​ ​തു​റ​ന്നു​വി​ടു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​പെ​രി​യാ​ർ​ ​തീ​ര​ദേ​ശ​വാ​സി​ക​ൾ.

​പെ​ട്ടി​മു​ടി​ ​ദു​ര​ന്ത​ ​വാ​ർ​ഷി​ക​ത്തിൽ
മൂ​ന്നാ​റി​ൽ​ ​ഉ​രു​ൾ​പൊ​ട്ടി​ ​;​ 450​ ​പേർ
ര​ക്ഷ​പ്പെ​ട്ട​ത് ​ത​ല​നാ​രി​ഴ​യ്‌​ക്ക്

മൂ​ന്നാ​ർ​:​പെ​ട്ടി​മു​ടി​ ​ദു​ര​ന്ത​ത്തി​ന്റെ​ ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ​ ​മൂ​ന്നാ​ർ​ ​ചെ​ണ്ടു​വ​രെ​ ​എ​സ്റ്റേ​റ്റി​ൽ​ ​പു​തു​ക്ക​ടി​ ​ഡി​വി​ഷ​നി​ലു​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​മൂ​ന്ന് ​ക​ട​ക​ളും​ ​ഒ​രു​ ​ക്ഷേ​ത്ര​വും​ ​മ​ണ്ണി​ന​ടി​യി​ലാ​യി.​ ​ഉ​റ​ങ്ങി​ക്കി​ട​ന്ന​ 450​ ​പേ​ർ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​ത​ല​നാ​രി​ഴ​യ്ക്ക്.
ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​ ​മാ​ട്ടു​പ്പെ​ട്ടി​ ​ഡാ​മി​നും​ ​കു​ണ്ട​ള​ ​ഡാ​മി​നും​ ​ഇ​ട​യി​ലാ​ണ് ​ഉ​രു​ൾ​പൊ​ട്ടി​യ​ത്.​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​ഉ​രു​ൾ​പൊ​ട്ടി​ ​വ​ന്ന​ ​പാ​റ​ക്കൂ​ട്ട​ങ്ങ​ളും​ ​മ​ര​ങ്ങ​ളും​ ​മൂ​ന്നാ​ർ​-​ ​വ​ട്ട​വ​ട​ ​റോ​ഡി​ൽ​ ​ത​ട​ഞ്ഞു​ ​നി​ന്ന​തി​നാ​ലാ​ണ് ​വ​ൻ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യ​ത്.​ ​ല​യ​ങ്ങ​ളി​ലു​ള്ള​വ​ർ​ ​ന​ല്ല​ ​ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.​ ​പു​ല​ർ​ച്ചെ​ ​വാ​ഹ​ന​ത്തി​ൽ​ ​വ​ന്ന​വ​രാ​ണ് ​ഉ​രു​ൾ​പൊ​ട്ടി​ ​റോ​ഡി​ൽ​ ​പ​തി​ച്ച​ത് ​ക​ണ്ട​ത്.​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​ ​മ​ണ്ണും​ ​ക​ല്ലും​ ​മ​ര​ങ്ങ​ളും​ ​വ​ന്ന​ടി​ഞ്ഞ് ​മൂ​ന്നാ​ർ​ ​-​ ​വ​ട്ട​വ​ട​ ​റോ​ഡി​ലെ​ ​ഗ​താ​ഗ​തം​ ​മു​ട​ങ്ങി.​ ​റോ​ഡ് ​ത​ക​ർ​ന്ന​തി​നാ​ൽ​ ​വ​ട്ട​വ​ട,​ ​കോ​വി​ലൂ​ർ,​ ​ടോ​പ്പ്‌​സ്റ്റേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ൾ​ ​ഒ​റ്റ​പ്പെ​ട്ടു.​ ​ഈ​ ​റോ​ഡി​ന് ​തൊ​ട്ടു​ ​താ​ഴെ​യാ​ണ് 141​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ല​യ​ങ്ങ​ൾ.​ ​ഇ​വ​രെ​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​രും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും​ ​രാ​ത്രി​ ​ത​ന്നെ​ ​സു​ര​ക്ഷി​ത​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി.​ ​പ്ര​ദേ​ശ​ത്തെ​ ​മൂ​ന്ന് ​ക​ട​ക​ളും​ ​ഒ​രു​ ​ക്ഷേ​ത്ര​വു​മാ​ണ് ​ന​ശി​ച്ച​ത്.​ ​മൂ​ന്നാ​റി​ൽ​ ​നി​ന്ന് ​വ​ന്ന​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന​യും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും​ ​ക​ല്ലും​ ​മ​ണ്ണും​ ​നീ​ക്കി​ ​ഗ​താ​ഗ​തം​ ​പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ്.​ ​കാ​റ്റും​ ​മ​ഴ​യും​ ​ശ്ര​മം​ ​ദു​ഷ്‌​ക​ര​മാ​ക്കു​ന്നു​ണ്ട്.​ ​ഉ​രു​ൾ​ ​പൊ​ട്ടി​യ​ ​ഭാ​ഗ​ത്ത് ​ശ​ക്ത​മാ​യ​ ​നീ​രൊ​ഴു​ക്കു​ണ്ട്.​ ​ദേ​വി​കു​ളം​ ​സ​ബ് ​ക​ള​ക്ട​ർ​ ​രാ​ഹു​ൽ​ ​കൃ​ഷ്ണ​ ​ശ​ർ​മ്മ,​ ​അ​ഡ്വ.​ ​എ.​ ​രാ​ജ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ച്ചു.